Latest Updates

നിങ്ങള്‍ മരിക്കുമ്പോള്‍ നിങ്ങളുടെ ഏീീഴഹല അക്കൗണ്ട് ഡാറ്റയ്ക്ക് എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ടോ? സോഫ്‌റ്റ്വെയര്‍ ഭീമന് സംശയമില്ല,  അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അത് നിങ്ങളെ അനുവദിക്കും.

 

ജിമെയില്‍, മാപ്‌സ്, തിരയല്‍, ഫോട്ടോകള്‍ തുടങ്ങി ഗൂഗിളിന്റെ എല്ലാ സേവനങ്ങളും നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഏീീഴഹല അക്കൗണ്ടില്‍ നിങ്ങളെക്കുറിച്ചും നിങ്ങളുടെ ശീലങ്ങളെക്കുറിച്ചും ധാരാളം ഡാറ്റ ഉണ്ടാകുകതന്നെ ചെയ്യും.

 

ചിലര്‍ ബാങ്കിന്റെ  വിവരങ്ങള്‍ സൂക്ഷിച്ചിരിക്കാം,  അല്ലെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായുള്ള  ഓര്‍മ്മകള്‍ സംരക്ഷിക്കാന്‍ ഏീീഴഹല ഫോട്ടോകള്‍ ഉപയോഗിച്ചേക്കാം. നിങ്ങളില്‍ ചിലര്‍ ഏീീഴഹല ജമ്യ ഉപയോഗിക്കുന്നവരാകും.  ഏീീഴഹല ഡ്രൈവില്‍ കുറച്ച് പ്രധാനപ്പെട്ട രേഖകള്‍ സംഭരിച്ചിട്ടുണ്ടാകാം. അതിനാല്‍, നിങ്ങളുടെ ഏീീഴഹല അക്കൗണ്ട് ഡാറ്റയ്ക്കായി ഒരു പ്ലാന്‍ ഉണ്ടാകേണ്ടത്  പ്രധാനമാണ്, കാരണം നിങ്ങള്‍ മരിച്ചതിനുശേഷം ഇത് പരിപാലിക്കാന്‍ കഴിയുന്ന ഒരാളുമായി എല്ലാം പങ്കിടാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ..  

 

ഗൂഗിള്‍ ഡാറ്റ എങ്ങനെ സുരക്ഷിതമാക്കാം?

 

വളരെക്കാലം ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിക്കാതിരിക്കുമ്പോഴോ അല്ലെങ്കില്‍  അക്കൗണ്ടില്‍ ഒരു പ്രവര്‍ത്തനവും കമ്പനി കണ്ടെത്തുന്നില്ലെങ്കിലോ, അത് നിഷ്‌ക്രിയമാകും. എന്നിരുന്നാലും, അക്കൗണ്ട് എപ്പോള്‍ നിഷ്‌ക്രിയമാണെന്നും അതിനുശേഷം  ഡാറ്റയ്ക്ക് എന്ത് സംഭവിക്കുമെന്നും തീരുമാനിക്കാന്‍ കമ്പനി നിങ്ങളെ അനുവദിക്കുന്നുണ്ട്.

 

സെര്‍ച്ച് ഭീമന്‍ ഉപയോക്താക്കള്‍ക്ക് അവര്‍ വിശ്വസിക്കുന്ന ഒരാളുമായി അക്കൗണ്ടും അതിന്റെ ഡാറ്റയും പങ്കിടാനുള്ള ഓപ്ഷന്‍ നല്‍കുന്നു. അല്ലെങ്കില്‍ അക്കൗണ്ട് നിഷ്‌ക്രിയമായാല്‍ അത് ഇല്ലാതാക്കാന്‍ അവര്‍ക്ക് ഗൂഗിളിനോട് ആവശ്യപ്പെടാം. അതേസമയം കുറച്ച് സമയത്തേക്ക്  അക്കൗണ്ട് ഉപയോഗിച്ചിട്ടില്ലെങ്കില്‍ മാത്രമേ തയ്യാറാക്കിയ പ്ലാന്‍ ഗൂഗിള്‍  നടപ്പിലാക്കുകയുള്ളഉ. അതിനായി  എത്ര സമയം കാത്തിരിക്കണമെന്ന് നേരത്തെ തന്നെ പറയാം.  പരമാവധി 18 മാസം വരെ ഇതിനായി തിരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് myaccount.google.com/inactive സൈറ്റ് സന്ദര്‍ശിച്ച് മാറ്റങ്ങള്‍ വരുത്താം.

 

അതിനുശേഷം, നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമാകുമ്പോഴും നിങ്ങള്‍ ഇനി ഈ അക്കൗണ്ട് ഉപയോഗിക്കുന്നില്ലെന്നും അറിയിക്കാന്‍ ആഗ്രഹിക്കുന്ന 10 പേരെ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഗൂഗിള്‍  നിങ്ങള്‍ക്ക് നല്‍കും. നിങ്ങളുടെ ചില ഡാറ്റയിലേക്ക് അവര്‍ക്ക് ആക്‌സസ് നല്‍കാനും അത് ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന്‍  നല്‍കാനും കഴിയും. നിങ്ങളുടെ വിശ്വസ്ത കോണ്‍ടാക്റ്റുകളുടെ ഇമെയില്‍ ഐഡി നല്‍കാന്‍ നിങ്ങളോട് ആവശ്യപ്പെടും.

 

ജിമെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായതിനു ശേഷം അയക്കുന്ന ഒരു ഓട്ടോ റിപ്ലൈ സജ്ജീകരിക്കാനും കഴിയും.

 

നിങ്ങളുടെ  അക്കൗണ്ട് ഡാറ്റ ആക്സസ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ ആരുടെയും ഇമെയില്‍ ഐഡികള്‍ ചേര്‍ക്കേണ്ടതില്ല. അക്കൗണ്ട് നിഷ്‌ക്രിയമാകുമെന്നും  അത് പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നും അര്‍ത്ഥം

 

നിങ്ങള്‍ ഒരു വ്യക്തിയുടെ ഇമെയില്‍ ഐഡി ചേര്‍ക്കുമ്പോള്‍, ഗൂഗിള്‍  ഒരു വലിയ പട്ടിക പ്രദര്‍ശിപ്പിക്കുകയും നിങ്ങളുടെ കോണ്‍ടാക്റ്റുമായി പങ്കിടാന്‍ ആഗ്രഹിക്കുന്ന എല്ലാ ഡാറ്റയും തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഗൂഗിള്‍ പേ, ഗൂഗിള്‍ ഫോട്ടോസ്, ഗൂഗിള്‍ ചാറ്റ്, ലൊക്കേഷന്‍ ഹിസ്റ്ററി, ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് നിങ്ങള്‍ ചെയ്ത മറ്റെല്ലാം എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നു. നിങ്ങളുടെ അക്കൗണ്ട് നിഷ്‌ക്രിയമായതിന് ശേഷം മൂന്ന് മാസത്തേക്ക് മാത്രമേ നിങ്ങളുടെ വിശ്വസനീയ കോണ്‍ടാക്റ്റിന് ആക്‌സസ് ലഭിക്കുകയുള്ളൂവെന്നും  കമ്പനി ഉറപ്പ് പറയുന്നു.

 

Get Newsletter

Advertisement

PREVIOUS Choice